Sunday, August 19, 2007

ചില കുഞ്ഞി പ്രാന്തുകള്‍!! :)

പല ഓര്‍കുട്ട് കമ്മ്യൂണിറ്റികളിലായി പലപ്പൊഴായി പോസ്റ്റിയവ ഒന്നു പെറുക്കിയെടുത്ത് ഇവിടെ വെക്കാമെന്ന് വെച്ചു... :)

********************************************
വാലെരിയട്ടേ!!
---------------
വാലില്‍ മുഴുവനും ശീല ചുറ്റീടുക,
ശീലയില്‍ മുഴുവനും എണ്ണ ചാലിക്കുക;
നാടെരിച്ചീടുവാനല്ലെന്റെ കൂട്ടരേ..
വാലെരിഞ്ഞീടട്ടെ, വാലായ്മ മാറട്ടേ... :)

********************************************
പഠിക്കേണ്ട!!
-------------
മരിക്കാന്‍ പഠിക്കേണ്ട; മരണം വരും, ഒരു അവസ്ഥയായി!
വീണ്ടും ജനിക്കാനും പഠിക്കേണ്ട, കിട്ടിയ ജീവിതം അനാസ്ഥയായാല്‍!!

********************************************
മരിക്കാത്ത ആളും മരിച്ച ആളും തമ്മില്‍!
--------------------------------------
--“എന്തിനാ മരിച്ചത്?“
--“അതൊരു ചോദ്യമല്ലല്ലോ..“
--“പിന്നെന്താ ചോദ്യം?”
--“എന്തിനാ ജീവിച്ചതെന്നു ചോദിക്ക്..”
--“ശരി, എന്തിനാ ജീവിച്ചത്?”
--“മരിക്കാന്‍!!”

********************************************
നിശബ്ദത
----------
പേരു ചൊല്ലി വിളിച്ചെന്നാല്‍ ഓടിമറയുമെന്‍ ചങ്ങാതി!
സ്വന്തം പേരു കേട്ടാല്‍ മരിച്ചു പോകും പാവമാണെന്‍ ചങ്ങാതി!!

എന്‍ പാവം ചങ്ങാതി, നിശ്ശബ്ദത!!!

********************************************
നമ്മള്‍
-------
നാമില്ലാത്ത കാലമോ?
അതു കാലമില്ലാത്ത കാലം!!

എന്തെന്നോ?
നമ്മുടെ നാമമല്ല നാം;
നമുക്കിടയിലെ സ്നേഹമാണു നാം!!

********************************************

1 comment:

Sanal Kumar Sasidharan said...

:)കൊള്ളാമല്ലോ .ബ്ലോഗായിട്ടെഴുതിക്കൂടേ?