ഒരാള്‍...
ബസ്സിനു വേഗത കുറവാണ്. സുന്ദരമായ വഴിയോരക്കാഴ്ച്ചകള്‍...
അതിസുന്ദരമായ കാഴ്ച്ചകള്‍ ഒന്നിനു പിറകേ ഒന്നായി വന്നുപോയിക്കൊണ്ടിരിക്കുന്നു. അവയൊന്നും നഷ്ടപ്പെടുത്താന്‍ എനിക്കു തോന്നിയില്ല. അതുകൊണ്ടു തന്നെ അവളുടെ വാക്കുകള്‍ക്കു ചെവി കൊടുക്കാന്‍ എനിക്കു തോന്നിയതുമില്ല. അവള് വാ തോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഓരോ വാചകം അവള് പറഞ്ഞവസാനിപ്പിക്കുമ്പൊഴും ഞാന്‍ യാന്ത്രികമായി മൂളിക്കൊണ്ടിരുന്നു.
അവസാനം ബസ്സ് സ്റ്റാന്‍ഡിലെത്തി. വഴിയോരക്കാഴ്ച്ചകള്‍ അവസാനിച്ചു. ങാ.. ഇനി അവള് പറയുന്നതു കേള്‍ക്കാം. ഇല്ല...., എന്റെ വലതു വശത്തെ സീറ്റ് ഒഴിഞ്ഞു കിടക്കുന്നു.
അവള് പറഞ്ഞതൊക്കെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണു ഞാന്‍... വെറുതേ...
* * * * * * * * ** * * * * * * * * * * * * * * * * **
മറ്റൊരാള്‍...
ബസ്സിനു വേഗത കുറവാണ്. സുന്ദരമായ വഴിയോരക്കാഴ്ച്ചകള്‍...
അവളെന്നെ ചേര്‍ത്തു പിടിച്ചുകൊണ്ടു വാ തോരാതെ സംസാരിക്കുകയാണ്. എത്ര മധുരമായിട്ടണെന്നോ അവള് സംസാരിക്കുന്നത്. എനിക്കു പുറത്തേക്കു നോക്കാനേ കഴിഞ്ഞില്ല. അവളുടെ ശബ്ദം എന്നെ പിടിച്ചിരുത്തിയിരിക്കുന്നു. അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ ഞാന്‍ അവളെ തന്നെ നോക്കിയിരുന്നു.
അവസാനം ബസ്സ് സ്റ്റാന്‍ഡിലെത്തി. അവള് യാത്ര പറഞ്ഞു പോയി. ങാ.. ഇനി പുറത്തെ കാഴ്ച്ചകള്‍ കാണാം. ഇല്ല, ഇപ്പോള്‍ എനിക്കു കാണാന്‍ കഴിയുന്നതു സ്റ്റാന്‍ഡിലെ മൂത്രപ്പുരയുടെ മതില് മാത്രമാണ്.
വഴിയോരക്കാഴ്ച്ചകള്‍... ???
Sunday, July 8, 2007
Subscribe to:
Post Comments (Atom)
5 comments:
നന്നായിരിക്കുന്നല്ലോ മാഷേ..! സ്വാഗതം..!
നന്നായിരിക്കുന്നു
തുടക്കം നന്നായിരിക്കുന്നു...ആശംസകള്‍....
അവസരങ്ങള്‍ നഷ്ട്മായോ രണ്ടു പേര്‍ക്കും?? അതോ പിന്നീടുള്ള യാത്രകളില്‍ ആദ്യത്തെയാള്‍ക്കു അവളെയും മറ്റെയാള്‍ക്കു കാാഴ്ചകളും കിട്ടിയോ?
നന്നയിട്ടുണ്ടു ജ്യോതീ:)
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി!!
നാദിയ., കഥയിലുള്ള ആളുകളെ എനിക്കു പരിചയമില്ല.. :):):)
പക്ഷേ, ആ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നെന്നോ?
നഷ്ടപ്പെട്ടതു തിരിച്ചു കിട്ടാന്‍ പ്രയാസമാണ്.. അതു കൊണ്ട് നേടുയെടുത്തതിനെക്കുറിച്ചോര്ത്ത് സ്വപ്നങ്ങള്‍ തുടരും!!
ഞാനായിരുന്നു ആ ഒരാളെങ്കില്‍ രണ്ടു ഭാഗങ്ങളിലും ഓരോ വരികള്‍ കൂടി ഉണ്ടായിരുന്നേനേ...
ഒന്നില്‍: അതു കഴിഞ്ഞില്ല, ഇപ്പോള്‍ അയാള്‍ കണ്ണടച്ചിരുന്നു മനസ്സില്‍ അപ്പോഴും നിറങ്ങള്‍ വിതറുന്ന വഴിയോരക്കാഴ്ചകളെ ആസ്വദിക്കുകയാണ്...
രണ്ടില്‍: ഓ, വഴിയോരക്കാഴ്ച്ചകള്‍ പോകട്ടേ.. എത്ര മധുരമായിരുന്നു അവളുടെ ശബ്ദം!!, കാതുകളില്‍ ഇപ്പൊഴും അതു അലയടിക്കുന്നു..
:):):) എല്ലാം കൂടി നേടുക അസാധ്യം തന്നേ ജീവിതത്തില്‍! എതിരഭിപ്രായങ്ങള്‍ ഉണ്ടാവാം.. എതിര്‍ത്തോളൂ.... :):):)
Post a Comment