പല ഓര്‍കുട്ട് കമ്മ്യൂണിറ്റികളിലായി പലപ്പൊഴായി പോസ്റ്റിയവ!! കുറേയെണ്ണം കൂടി... :)
********************************************
തോഴന്
--------
കൂടെ വാഴണോ? വാഴാം ഞാന്‍ തോഴാ!!
കൂടെ വീഴാനോ? ഞാനില്ല തോഴാ!!
അങ്ങനെ ചിന്തിച്ച നീയൊരു പോഴന്‍!!
എങ്കിലും നീയെന്‍ തോഴന്!! (നാളെ നീ വാണാലോ?)
********************************************
പാട്ടു പാടാം, പാടു പെടുത്തരുത്!! :)
------------------------
ഒരു പാട്ടെഴുതട്ടേ...
ഒരു പാടെഴുതട്ടേ...
ഒരു പാട്ടു പാടട്ടേ...
എല്ലാരും എല്ലാരും പാടട്ടേ...
ആര്‍ക്കും പാടാവാതിരിക്കട്ടേ..
********************************************
കുഞ്ഞുണ്ണി മാഷ്
----------------
കുഞ്ഞായിരുന്നപ്പോള്‍ വലുതാകാന്‍ മോഹം!
വലുതായപ്പോള്‍ തിരികെ കുഞ്ഞാകാന്‍ മോഹം!!
അപ്പോഴും ഇപ്പോഴും മോഹം, കുഞ്ഞുണ്ണിയെപ്പോലാകാന്!!!
********************************************
കവി, കാമുകന്, ഭ്രാന്തന്...
-------------------------
കവിയുടെ മനവും കാമുകമനവും ഭ്രാന്തമെന്നു പഴംചൊല്ല്!!
ഭ്രാന്തനായൊരു കവിയിന്നമ്പോ!, കാമുകനായാലെന്തു കഥ!!
:):):)
********************************************
പുകവലി പാടില്ല!!
------------------
പുക വലിക്കുവാന്‍ പാടില്ലയത്രേ... പുക വലിക്കുവാന്‍ പാടില്ലയത്രേ...
ഒന്നു വലിക്കുവാന്‍ പാടു ഞാന്‍ പെട്ടു...
പിന്നെ വലിക്കുവാന്‍ ഒരു പാടുമില്ല!!
പുകവലി പാടില്ല; ശരി തന്നെ കൂട്ടേ...പുകവലിക്കുവാന്‍ ഒരു പാടുമില്ല!!
********************************************
Sunday, August 19, 2007
Subscribe to:
Post Comments (Atom)
4 comments:
:):)
:)
:):):)
അകം ജ്യോതി,പുറം ജ്യോതി!
മനം ജ്യോതി,മനനം ജ്യോതി!
ഇഹത്തിലും പരത്തിലും ജ്യോതി!
ബൂലോക എഴുത്തിലും ജ്യോതി!
നീ ജ്യോതി...നിറഞ്ഞ ജ്യോതി!!
Post a Comment